KOYILANDY DIARY

The Perfect News Portal

കൃത്യ നിര്‍വഹണത്തിനിടെ മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ച്‌ കൊല്ലം സിറ്റി പൊലീസ്

കൊല്ലം: കൃത്യ നിര്‍വഹണത്തിനിടെ മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ച്‌ കൊല്ലം സിറ്റി പൊലീസ്. ആട് ആന്റണി കൊലപ്പെടുത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ മണിയന്‍ പിള്ളയുടെ കുടുംബാംഗങ്ങള്‍ അടക്കം ചടങ്ങില്‍ പങ്കെടുത്തു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ ഡോക്ടര്‍ ശ്രിനിവാസാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങില്‍ ഉദ്യോഗസ്ഥര്‍ക്ക് ആദരം അര്‍പ്പിച്ച്‌ ഛായാ ചിത്രങ്ങള്‍ അനാശ്ചാദനം ചെയ്തു. ആട് ആന്റണി കൊലപ്പെടുത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ മണിയന്‍ പിള്ളയുടെ കുടുംബവും പുറ്റിങ്ങള്‍ വെടിക്കെട്ടപകടത്തില്‍ മരിച്ച സജി സെബാസ്റ്റ്യന്റെ കുടുംബവും വിതുംമ്ബലോടെയാണ് ചടങ്ങില്‍ പങ്കെടുത്ത്.

സേനാംഗങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചാണ് ചടങ്ങ് ആരംഭിച്ചത്. പൊലീസിനെ എത്ര വിമര്‍ശിച്ചാലും പൊലീസ് ഇല്ലാതെ ഒരു ജനാധിപത്യ സമൂഹത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് കൊല്ലം കമ്മീഷണര്‍ ശ്രീനിവാസ് പറഞ്ഞു.

Advertisements

വിവിധ സംഭവങ്ങളിലായി മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ഛായാ ചിത്രങ്ങള്‍ എം നൗഷാദ് എംഎല്‍എ അനാശ്ചാദനം ചെയ്തു. കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ വളപ്പിലെ പൊലീസ് മ്യൂസിയത്തിയായിരിക്കും ഇനി ഛായാ ചിത്രങ്ങള്‍ സൂക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *