KOYILANDY DIARY

The Perfect News Portal

കൂത്തുപറമ്പില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍നിന്നും ബോംബുകള്‍ പിടിച്ചെടുത്തു

കണ്ണൂര്‍: തൊക്കിലങ്ങാടിയില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍നിന്നും ബോംബുകള്‍ പിടികൂടി. കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്ന കാര്യാലയത്തില്‍നിന്നാണ് ഉഗ്രശേഷിയുള്ള ബോംബുകള്‍ പിടികൂടിയത്. ബോംബ് കടത്തുമ്പോള്‍ ഉണ്ടായ സ്ഫോടനത്തിലാണ് കാര്യാലയം തകര്‍ന്നത്. അത് അന്നേ നാട്ടുകാര്‍ പറഞ്ഞിരുന്നു.എന്നിട്ടും  സ്ഫോടനത്തിന്റെ ഉത്തരവാദിത്വം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള നുണപ്രചരണമാണ് ആര്‍എസ്എസ് ബിജെപി നേതൃത്വം നടത്തിയത്.

സ്ഫോടനം നടന്നത് മറയ്ക്കാന്‍ സമീപത്തെ ശ്രീനാരായണ മഠവും തകര്‍ക്കുകയായിരുന്നു.ബോംബ് സ്ഫോടനം നടന്നയിടത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധിച്ചപ്പോഴാണ് രണ്ട് പ്ളാസ്റ്റിക് ഭരണിയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ബോംബുകള്‍ കണ്ടെടുത്തത്.  കാര്യാലയം ആക്രമിച്ചു എന്നും പറഞ്ഞ് ഇന്നലെ ബിജെപി കൂത്തുപറമ്പു നഗരത്തില്‍ ഹര്‍ത്താലും നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *