KOYILANDY DIARY

The Perfect News Portal

കുടിവെള്ളത്തിന് വലയുന്നവര്‍ക്ക് ദാഹജലവുമായി ഡി.വൈ.എഫ്.ഐ.

മേപ്പയ്യൂര്‍: കൊടുംവരള്‍ച്ചയില്‍ കുടിവെള്ളത്തിന് വലയുന്നവര്‍ക്ക് ദാഹജലവുമായി ഡി.വൈ.എഫ്.ഐ. വളണ്ടിയര്‍മാര്‍. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യുന്ന പ്രവര്‍ത്തനത്തിന് മേപ്പയ്യൂര്‍ സൗത്ത് മേഖലയില്‍ തുടക്കമായി.

നിടുമ്പൊയിലില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം നടത്തി. കെ.കെ. ഷിജു അധ്യക്ഷനായി. കെ.ടി.കെ. പ്രഭാകരന്‍, വാര്‍ഡ് മെമ്പര്‍ പുഷ്പലത, അന്‍സാര്‍ പി.പി., അതുല്‍ഘോഷ്, കെ.എം. ലിഗിത്ത്, ആദിഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *