KOYILANDY DIARY

The Perfect News Portal

കാഴ്ചാ പരിമിതിയുള്ള വിദ്യാര്‍ഥിയെ പോലീസ് മര്‍ദിച്ചെന്ന് പരാതി

കുറ്റിയാടി: കാഴ്ചാ പരിമിതിയുള്ള വിദ്യാര്‍ഥിയെ പോലീസ് മര്‍ദിച്ചെന്ന് പരാതി. മടപ്പള്ളി കോളേജിലെ രണ്ടാംവര്‍ഷ ബിരുദാനന്തര വിദ്യാര്‍ഥി മഠത്തില്‍ നിയാസി (24) നാണ് മര്‍ദനമേറ്റത്. വലതുകൈത്തണ്ടയില്‍ പരിക്കേറ്റ നിയാസിനെ കുറ്റിയാടി ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം ഓത്തിയോട്ട് സ്വകാര്യ വ്യക്തികളുടെ ബൈക്കുകള്‍ തമ്മിലുരസിയതിനെ ത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. സംഭവമറിഞ്ഞ് റോഡിലും പരിസരത്തും തടിച്ചുകൂടിയ ജനത്തെ പോലിസെത്തി ലാത്തിവീശി പിരിച്ചുവിടുകയായിരുന്നു. ഈ വഴി പള്ളിയില്‍ നിസ്കാരത്തിന് പോകുന്നതിനിടയിലാണ് നിയാസിന് മര്‍ദനമേറ്റത്.

കാഴ്ചാ പരിമിതയുണ്ടെന്നുപറഞ്ഞിട്ടും പ്രെബേഷന്‍ എസ്.ഐ. മര്‍ദിക്കുകയായിരുന്നുവെന്നാണ് നിയാസിന്റെ പരാതി. സ്ഥലത്ത് തടിച്ചുകൂടിയവര്‍ പോലിസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്തതിനെത്തുടര്‍ന്നാണ് ബലപ്രയോഗത്തിന് മുതിര്‍ന്നതെന്നും സംഘര്‍ഷസ്ഥലത്ത് നിയമവാഴ്ച നടപ്പാക്കുകയല്ലാതെ മനഃപൂര്‍വം ആരെയും മര്‍ദിച്ചിട്ടില്ലെന്നും കുറ്റിയാടി എസ്.ഐ., ഹരീഷ് പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *