KOYILANDY DIARY

The Perfect News Portal

കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്ന സംഭവം രണ്ടംഗ സമിതി അന്വേഷിക്കും: കമ്മീഷൻ

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്ന സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന അംഗങ്ങളാണ് അന്വേഷണ സമിതിയില്‍ ഉള്ളത്. ഏഴു ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമിതിയോട് നിര്‍ദ്ദേശിച്ചു. തീയതി പുറത്തുവിട്ട ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തു.

കര്‍ണാടകയില്‍ മെയ് 12ന് വോട്ടെടുപ്പ് നടക്കുമെന്നും മെയ് 15ന് വോട്ടെണ്ണല്‍ നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് പ്രഖ്യാപിക്കുന്നതിന് മുമ്പെ മാളവ്യ പ്രഖ്യാപിച്ചതായിരുന്നു വിവാദമായത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അമിത് മാല്‍വ്യ അറിയിച്ചത്. തുടര്‍ന്ന് സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *