KOYILANDY DIARY

The Perfect News Portal

കന്നുകാലികള്‍ക്ക് പേവിഷബാധ: വിദഗ്ധ സംഘം പരിശോധനക്കെത്തി.

കൊയിലാണ്ടി ; കുറുവങ്ങാട്, പെരുവട്ടൂര്‍ പ്രദേശങ്ങളില്‍ പേവിഷബാധയേറ്റ് 4 പശുക്കള്‍ ചത്തതിനെ തുടര്‍ന്ന് ജില്ലാ വെറ്ററിനറി മെഡിക്കല്‍ സംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എപിഡമയോളജിസ്റ്റ് സിന്ധു ബാലന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തോടൊപ്പം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍, നഗരസഭാംഗങ്ങളായ ശ്രീജാറാണി, രമ്യാ മനോജ്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. നീനാകുമാര്‍ എന്നിവരും സന്നിതരായിരുന്നു.
പ്രദേശത്തെ മുഴുവന്‍ കന്നുകാലികള്‍ക്കും പ്രതിരോധ കുത്തിവെപ്പെടുക്കുവാനും ചത്ത പശുക്കളുടെ സ്മിയര്‍ പരിശോധനക്കയക്കുവാന്‍ തീരുമാനിക്കുകയും ആശങ്കാകുലരായ ജനങ്ങള്‍ക്ക് മെഡിക്കല്‍ സംഘം ബോധവത്കരണം നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *