KOYILANDY DIARY

The Perfect News Portal

കനാൽ ക്രോസിങ് പരിശോധിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമെത്തി

കൊയിലാണ്ടി: കനാൽ ക്രോസിങ് പരിശോധിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമെത്തി. നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ്‌ കടന്നു പോകുന്ന റൂട്ടിലെ കനാൽ ക്രോസിങ് പരിശോധിക്കാനാണ് പുളിയഞ്ചേരിയിൽ സംഘമെത്തിയത്. കനാലുകളിൽ മിക്കയിടത്തും ബോക്സ് കൾവെർട്ടുകളായിരിക്കും ഉണ്ടാകുകയെന്നാണ് സൂചന. കനാലിലെ നീരൊഴുക്ക് സംരക്ഷിക്കപ്പെടുമെങ്കിലും ഇറിഗേഷൻവകുപ്പിൻ്റെ ഇൻസ്പെക്ഷൻ റോഡ് മുറിയാനാണ് സാധ്യത.

പ്രവൃത്തി സംബസിച്ച സ്കെച്ചുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മെയിൻ കനാലിലും സബ് കനാലിലുമായി ബൈപ്പാസ് ആറിടത്ത് മുറിച്ചുകടക്കുന്നുണ്ട്. ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ, റവന്യൂ ഇൻസ്പെക്ടർ ഹരിപ്രസാദ്, എക്സി. എൻജിനിയർമാരായ ജയരാജൻ, അനിൽ, അസി. എൻജിനിയർമാരായ ഹബി, അശ്വതി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *