KOYILANDY DIARY

The Perfect News Portal

“കാട് വിളിച്ചപ്പോൾ” കവിതാ സമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി: കവിതാ സമാഹാരം പ്രകാശനം ചെയ്തു. കവി മേലൂർ വാസുദേവൻ്റെ “കാട് വിളിച്ചപ്പോൾ” കവിതാ സമാഹാരമാണ് ആലങ്കോട് ലീലാകൃഷ്ണൻ, ഇന്ദു മേനോന് നൽകി പ്രകാശനം ചെയ്തത്. പുരോഗമന കലാ സാഹിത്യ സംഘം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. ഡോ. സോമൻ കടലൂർ പുസ്തക പരിചയം നടത്തി. ഇളയിടത്ത് വേണുഗോപാൽ, യു.കെ. രാഘവൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണു, കവി വി.ടി. ജയദേവൻ, ഇ.കെ. അജിത്ത്, സി. അശ്വനി ദേവ്, കെ. മധു, പ്രേമൻ തറവട്ടത്ത്, എ. സജീവ് കുമാർ എന്നിവർ സംസാരിച്ചു. മേലൂർ വാസുദേവൻ മറുമൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *