KOYILANDY DIARY

The Perfect News Portal

കണ്ണൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ കുടുംബ സം​ഗമം സംഘടിപ്പിച്ചു

ദുബായ്: യുഎഇ കണ്ണൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ കെക്സ്പയുടെ കുടുംബ സംഗമം 2018 കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെ. മേയര്‍ പി കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്റെയും ജില്ലയുടെയും വികസന പദ്ധതികള്‍ വിശദീകരിച്ചു കൊണ്ടായിരുന്നു പി കെ രാഗേഷിന്റെ ഉദ്ഘാടന പ്രസംഗം. പ്രസിഡണ്ട് വിജിത്ത് വയക്കര അധ്യക്ഷനായിരുന്നു.

മാതൃഭൂമി ഗള്‍ഫ് ബ്യൂറോ ചീഫ് പി പി ശശീന്ദ്രന്‍ മുഖ്യാതിഥിയായി. കണ്ണൂരിലെ കലാ സാഹിത്യ-സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ അതികായനായ Rപ്രഭാകരന്‍ മാസ്റ്ററെ പുരസ്കാരം നല്‍കി ആദരിച്ചു. പി പി ശശീന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചു. സിനിമാ താരം മീരാ നന്ദന്‍ ഗസ്റ്റ് ഓഫ് ഓണറായി പങ്കെടുത്തു. KMCC പ്രസിഡണ്ട് അന്‍വര്‍ നഹ, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി. ശ്രീമതി സപ്ന കെ എം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഹ്യുമാനിറ്റേറിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സജീഷ് സിഎം നെയും IMG മീഡിയയുടെ യങ്ങ് ഇന്ത്യന്‍ വിഷണറി ബിസിനസ്സ് അവാര്‍ഡ് നേടിയ ലസിത് കായക്കലിനെയും ആദരിച്ചു. 35 വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിച്ചു. വിദ്യാഭ്യാസ- കലാ രംഗങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കള്‍ക്ക് മീരാ നന്ദന്‍ അനുമോദന സമ്മാനങ്ങള്‍ നല്‍കി. ചടങ്ങില്‍ ജിതേഷ് വിജയന്‍ സ്വാഗതവും ഷാജന്‍ വി കെ നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *