KOYILANDY DIARY

The Perfect News Portal

കണയങ്കോട് പുഴയില്‍ നിന്ന്‌ മനുഷ്യന്റെ അസ്ഥിഭാഗങ്ങള്‍ കണ്ടെത്തി

ഉള്ളിയേരി: കണയങ്കോട് പുഴയില്‍ പാലത്തിനടുത്തുള്ള ജെട്ടിക്ക് സമീപം മനുഷ്യന്റെ അസ്ഥിഭാഗങ്ങള്‍ കണ്ടെടുത്തു. തിങ്കളാഴ്ച രാവിലെ എട്ടിന് മീന്‍ പിടിക്കാന്‍ വന്ന നാട്ടുകാരനാണ് പുഴയ്ക്കകത്ത് അസ്ഥിഭാഗങ്ങള്‍ കണ്ടത്. ഇയാള്‍ നാട്ടുകാരെയും അത്തോളി പോലീസിനെയും അറിയിച്ചു.

എസ്.ഐ. കെ. രവീന്ദ്രന്റെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി. കൈകാലുകളുടെ ചില ഭാഗങ്ങളും തലയോടിന്റെ രണ്ട് ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇവയ്ക്ക് നല്ല പഴക്കമുണ്ട്. ഇവ വിദഗ്ധ പരിശോധനയ്ക്ക് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ലാബിലേക്കയച്ചു.

മുമ്പെങ്ങാനും അടക്കം ചെയ്ത മൃതദേഹത്തിന്റെ എല്ലുകളായിരിക്കുമെന്ന നിഗമനത്തിലാണ് പോലീസ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *