KOYILANDY DIARY

The Perfect News Portal

ഓ​പ്പ​റേ​ഷ​ൻ സു​ലൈ​മാ​നി പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കാ​ൻ തീ​രു​മാ​നം

കോ​ഴി​ക്കോ​ട്: ഓ​പ്പ​റേ​ഷ​ൻ സു​ലൈ​മാ​നി പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കു​ടം തീ​രു​മാ​നി​ച്ചു.​ പ​ദ്ധ​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജി​ല്ല​യി​ലെ 120 ഹോ​ട്ട​ലു​ക​ളി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന സ​ബ് യൂ​ണി​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കും. രാ​മ​നാ​ട്ടു​ക​ര​യി​ലും കൂ​ട​ര​ഞ്ഞി​യി​ലും പു​തി​യ സ​ബ് യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കും. ന​ഗ​ര​ത്തി​ലും കു​റ്റ്യാ​ടി, ബാ​ലു​ശേ​രി, വ​ട​ക​ര മേ​ഖ​ല​യി​ലും ഇ​പ്പോ​ൾ സ​ബ് യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി കൂ​ടു​ത​ൽ കൗ​ണ്ട​റു​ക​ൾ സ്ഥാ​പി​ക്കും.

 പോ​ലീ​സി​ന്‍റെ പ​ങ്കാ​ളി​ത്തം ഉ​ൾ​പ്പെ​ടു​ത്താ​നാ​യി ക​മ്മീ​ഷ​ണ​റു​മാ​യി ച​ർ​ച്ച ന​ട​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പ​ദ്ധ​തി​യു​ടെ വി​ല​യി​രു​ത്ത​ലി​നാ​യി എ​ല്ലാ മാ​സ​വ​സാ​ന​ത്തെ​യും ശ​നി​യാ​ഴ്ച യോ​ഗം ചേ​രും. ഈ ​മാ​സ​ത്തെ അ​വ​ലോ​ക​ന യോ​ഗം റ​ഹ്മ​ത്ത് ഹോ​ട്ട​ലി​ൽ 25ന് ​വൈ​കു​ന്നേ​രം 6.30ന് ​ചേ​രാ​നും തീ​രു​മാ​നി​ച്ചു. കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി.

സു​ഹൈ​ൽ, സെ​ക്ര​ട്ട​റി എ​ൻ. സു​ഗു​ണ​ൻ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ലി​യേ​റ്റീ​വ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *