KOYILANDY DIARY

The Perfect News Portal

ജപ്പാന്‍ കുടിവെളള വിതരണത്തിന്റെ ​ പൈപ്പ് പൊട്ടി

ഫറോക്ക്: ജപ്പാന്‍ കുടിവെളള വിതരണത്തിന്റെ ​ ​പരീക്ഷണത്തിനിടയില്‍ ഫറോക്ക് അങ്ങാടിയില്‍ ​പൈപ്പ് പൊട്ടി. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ റോഡ് തകര്‍ന്നു തരിപ്പണമായി.​ ഇന്നലെ വൈകീട്ട് നാലു മണിയോടെ ഫറോക്ക് മുന്‍സിപ്പല്‍ ​ബസ്റ്റാന്റിനുസമീപം കടലുണ്ടി ​റോഡിലാണ് സംഭവം.
ഉടന്‍ തന്നെ ഫറോക്ക് പഴയ പാലം പരിസരത്തുള്ള വാള്‍​വ് ജലവകുപ്പ് ജീവനക്കാര്‍ അടച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി.

കെ.എസ്.ഇ.ബി.കേബിള്‍ ജോലിക്കിടെയോ മറ്റോ സംഭവിച്ച ​പിഴവാകാം ജലവിതരണ പൈപ്പുകളുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് വാട്ടര്‍ ​അതോറിറ്റി ഉദ്യാഗസ്ഥ​​ര്‍ ​പറഞ്ഞു​.​ സംഭവം അറിഞ്ഞ് ഫറോക്ക് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി. സുഹറബി, ​പൊതുമരാമത്ത് ​ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ആസിഫ്, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ മുരളീധരന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി ​വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി ​.

Leave a Reply

Your email address will not be published. Required fields are marked *