KOYILANDY DIARY

The Perfect News Portal

ഓടിക്കൊണ്ടിരുന്ന കാറില്‍ 21കാരികൂട്ടബലാത്സംഗത്തിനിരയായി

ഡല്‍ഹി: ഡല്‍ഹിയിലെ അമര്‍ കോളനി പ്രദേശത്ത് ഓടിക്കൊണ്ടിരുന്ന കാറില്‍ മൂന്നു പേര്‍ ചേര്‍ന്ന് 21കാരിയെ പീഡിപ്പിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. ആരിഫ്(23),​ മെഹര്‍ബാന്‍(24),​ വിജയ്(22)​​​ എന്നിവരെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ശേഷം പ്രതികള്‍ യുവതിയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരു മാസം മുന്പ് ജോലി തേടി ഡല്‍ഹിയില്‍ എത്തിയതാണ് യുവതി. കുറച്ചുനാളുകള്‍ക്ക് മുന്പാണ് ഇവര്‍ ആരിഫിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ജോലി കണ്ടെത്താന്‍ യുവതിയെ സഹായിക്കാമെന്ന് ഇയാള്‍ ഉറപ്പുനല്‍കി. ഒരു ഇന്റര്‍വ്യു ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ യുവതിയെ വിളിച്ചുവരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *