KOYILANDY DIARY.COM

The Perfect News Portal

ഒ പനീര്‍ ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ > ഒ പനീര്‍ ശെല്‍വം തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.20 രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഒപ്പം പതിനഞ്ച് മന്ത്രിമാരും സത്യപ്രജ്ഞ ചെയ്തു.

നേരത്തെ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ചെന്നൈ റോയപേട്ടയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് പാര്‍ടി എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് പനീര്‍ശെല്‍വത്തെ പാര്‍ലമെന്ററി പാര്‍ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. അപ്പോളോ ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച അര്‍ധരാത്രി 12ഓടെ എത്തിയാണ് പനീര്‍ശെല്‍വം യോഗത്തില്‍ പങ്കെടുത്തത്.

ജയലളിത മന്ത്രിസഭയില്‍ ധന മന്ത്രിയായിരുന്നു. ജയലളിത 2014 ല്‍ അഴിമതിക്കേസില്‍പ്പെട്ട് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്തുപോകേണ്ടി വന്നപ്പോള്‍ ആ സ്ഥാനം പനീര്‍ശെല്‍വത്തെയാണ് ഏല്‍പ്പിച്ചത്. ജയലളിത ആശുപത്രിയില്‍ കഴിയുമ്പോഴും പനീര്‍ശെല്‍വമായിരുന്നു മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!