KOYILANDY DIARY

The Perfect News Portal

സയ്യിദ് താഹ ഹൈദ്രൂസ് തങ്ങൾ നിര്യാതനായി

കൊയിലാണ്ടി : വലിയകത്ത് പള്ളി ദർഘ ഇനാംദാറും, മുതവല്ലിയുമായ കൊയിലാണ്ടി വൈറ്റ്ഹൗസിൽ സയ്യിദ് ത്വാഹ ഹൈദ്രൂസ് തങ്ങൾ (79) നിര്യാതനായി.

കൊയിലാണ്ടി പഞ്ചായത്ത് മുസ്ലീം ലീഗിന്റയും ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെയും പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. ബാഫക്കി തങ്ങൾ മെമ്മോറിയൽ ട്രസ്റ്റ് മെമ്പർ, നന്തി ദാറുസ്സലാം അറബിക് കോളജ് കമ്മിറ്റി അംഗം, വലിയകത്ത് പള്ളി കമ്മിറ്റി ഭാരവാഹി എന്നീ നിലയികളിൽ പ്രവർത്തിച്ചുവരുന്നു. ഭാര്യ: ശരീഫ റുഖിയബി. മക്കൾ : സയ്യദ് അബ്ദുള്ള തങ്ങൾ, സയ്യദ് യൂസഫ് ഹൈദ്രോസ് തങ്ങൾ, ഷരീഫ സൈനബാബി. മരുമക്കൾ : ആരിഫ മുഫർ (അബുദാബി), സമീറാബി (പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൾ).

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൽ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യദ് മുവ്വറലി ശിഹാബ് തങ്ങൾ, പി. കെ. അഹമ്മദ്, കെ. ആർ. എസ്. മൊയ്തു ഹാജി, പി. കെ. കെ. ബാവ, ഉമ്മർ പാണ്ടികശാല, എൻ. സി. അബൂബക്കർ, തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *