KOYILANDY DIARY

The Perfect News Portal

ഒമാന്‍ എയര്‍ യാത്രക്കാര്‍ക്ക് ഗോള്‍ഫ് ബാഗ് കൈവശം വയ്ക്കുന്നതിന് അനുമതി

മസ്‌കത്ത്: ഒമാന്‍ എയര്‍ യാത്രക്കാര്‍ക്ക് ഗോള്‍ഫ് ബാഗ് കൈവശം വയ്ക്കുന്നതിന് അനുമതി. ഈ മാസം ഒമ്പത് മുതല്‍ ആനുകൂല്യം നല്‍കി വരുന്നുണ്ടെന്നും ഒമാന്‍ എയര്‍ അറിയിച്ചു. ഇതിനു പ്രത്യേക പണം ഈടാക്കില്ല.

മസ്‌കത്തില്‍ നിന്ന് പുറപ്പെടുമ്പോഴും ഒമാന്‍ എയറില്‍ മസ്‌കത്തിലേക്ക് വരുമ്പോഴും സൗജന്യമായി ഗോള്‍ഫ് ബാഗ് കൈയില്‍ കരുതാം. ലോക നിലവാരത്തിലുള്ള യാത്ര സൗകര്യം ഒരുക്കുകയാണ് ഒമാന്‍ എയര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പോള്‍ ഗ്രിഗോറൊവിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *