KOYILANDY DIARY

The Perfect News Portal

ഏഴു വയസുകാരിയെ പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ

ഇടുക്കി: ഏഴു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൃദ്ധനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. വണ്ടിപ്പെരിയാറിലാണ് സംഭവം.

പീഡനത്തിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കച്ചവടത്തില്‍ സഹായിയായിരുന്നു ഇയാള്‍. രണ്ട് ദിവസം മുമ്പ് ശാരീരിക അവശതയെ തുടര്‍ന്ന് പെണ്‍കുട്ടിയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന സംശയത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പോലിസില്‍ അറിയിക്കുകയായിരുന്നു. കൂടുതല്‍ പരിശോധനക്കായി കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Advertisements

പെണ്‍കുട്ടി നല്‍കിയ മൊഴിയെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിനായി വൃദ്ധനെ പോലിസ് കസ്റ്റഡിയിലെടുത്തത്. രണ്ട് മാസത്തോളം പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി.

 

Leave a Reply

Your email address will not be published. Required fields are marked *