KOYILANDY DIARY

The Perfect News Portal

ഏത്തപ്പഴത്തിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 45.69ലക്ഷം രൂപയുടെ സൗദി റിയാല്‍ പിടിച്ചെടുത്തു

കോഴിക്കോട്: 45.69ലക്ഷംരൂപയുടെ സൗദി റിയാല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും റവന്യു ഇന്റലിജന്‍സ് പിടിച്ചെടുത്തു. ഏത്തപ്പഴത്തിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു യാത്രക്കാരുടെ ലഗേജില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഇവര്‍ ഇന്‍ഡിഗോ 6ഇ-88 എന്ന വിമാനത്തില്‍ ദുബായിലേക്ക് യാത്രചെയ്യാന്‍ എത്തിയതാണ്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *