എ.കെ.ഡി.എ. കൊയിലാണ്ടി യൂണിറ്റ് വിവിധ കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തി
കൊയിലാണ്ടി: എ.കെ.ഡി.എ. കൊയിലാണ്ടി യൂണിറ്റ് വിവിധ കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തി.
ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട് ലിമിറ്റഡിന്റെ കണ്ണന് ദേവന് തേയില ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി ആള് കേരള ഡിസ്റ്റ്രിബ്യൂട്ടേഴ്സ് അസോസിയേഷന് സംസ്ഥാനത്ത് 84 ദിവസമായി നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും പിരിച്ചുവിട്ട മുഴുവന്‍ വിതരണ വ്യാപാരികളെയും തിരിച്ചെടുക്കുവാനും അന്യായമായി വെട്ടിക്കുറച്ച ലാഭവിഹിതം പുനസ്ഥാപിക്കുവാനും ആവശ്യപ്പെട്ട് സംഘടിപ്പിച്ച സമരം യൂണിറ്റ് പ്രസിഡന്റ് സി.കെ. ലാലു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. ഷബീര്‍ അധ്യക്ഷത വഹിച്ചു. വി.പി. ബഷീര്‍, ബാബു പാലത്തില്‍, പ്രകാശന് നെല്ലിമഠത്തില്‍, കെ.കെ. നിതീഷ്, ടി.കെ. വിശ്വന് എന്നിവര്‍ സംസാരിച്ചു.