KOYILANDY DIARY

The Perfect News Portal

എസ‌്‌എസ‌്‌എല്‍സി ഫലം മെയ‌് ആദ്യം

തിരുവനന്തപുരം: എസ‌്‌എസ‌്‌എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. മെയ‌് രണ്ടിനോ മൂന്നിനോ ഫലം പ്രഖ്യാപിക്കുമെന്നാണ‌് വിവരം. മാര്‍ക്കുകള്‍ അപ‌്‌ലോഡ‌് ചെയ്യുന്നതുമടക്കമുള്ള നടപടികള്‍ നാലുദിവസം കൊണ്ട‌് പൂര്‍ത്തിയാകുമെന്ന‌് പരീക്ഷാഭവന്‍ അറിയിച്ചു. തുടര്‍ന്ന‌് ബോര്‍ഡ‌് മീറ്റിങ‌് ചേര്‍ന്ന‌് ഫലപ്രഖ്യാപന തീയതി ഔദ്യോഗികമായി തീരുമാനിക്കും. മുല്യനിര്‍ണയ കേന്ദ്രങ്ങളില്‍ നിന്നുള്ള മിസിങ‌്മാര്‍ക്കുകള്‍ കണ്ടുപിടിക്കുന്നത‌് വ്യാഴാഴ‌്ച പൂര്‍ത്തിയായി. മിസ്സിങ‌് മാര്‍ക്കുകളുടെ കൂട്ടിച്ചേര്‍ക്കല്‍ വെള്ളിയാഴ‌്ചയോടെ പൂര്‍ത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *