KOYILANDY DIARY

The Perfect News Portal

എസ്.എ.ആര്‍.ബി.ടി.എം. കോളേജില്‍ നടന്ന ശാസ്ത്രയാന്‍ പരിപാടി ശ്രദ്ധേയമായി

കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം. സര്‍ക്കാര്‍ കോളേജില്‍ നടന്ന ശാസ്ത്രയാന്‍ പരിപാടി ശ്രദ്ധേയമായി. ഉന്നത വിദ്യാഭ്യാസ രംഗത്തെ നൂതന രീതികളും ഗുണ ഫലങ്ങളും പൊതുസമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഇതോടനുബന്ധിച്ചുള്ള അക്കാദമിക് കാര്‍ണിവലില്‍ വിവിധ പഠന വകുപ്പുകള്‍ ഒരുക്കുന്ന പ്രദര്‍ശനങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ്, കലാവിരുന്ന്, കളരി പ്രദര്‍ശനം എന്നിവ എന്നിവ ഉണ്ടായിരുന്നു. ദുരന്തങ്ങളും അപകടങ്ങളും എങ്ങനെ നേരിടണമെന്നതിനെ ക്കുറിച്ച് കൊയിലാണ്ടി ഫയര്‍‌സ്റ്റേഷന്‍ ജീവനക്കാര്‍ ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *