KOYILANDY DIARY

The Perfect News Portal

എസ്‌എസ്‌എൽസി,പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച്‌ ആദ്യവാരത്തില്‍ തുടങ്ങും

തിരുവനന്തപുരം: വേനല്‍ച്ചൂടിനോപ്പം പരീക്ഷാച്ചൂടും.കേരളത്തില്‍ എസ്‌എസ്‌എൽസി,പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച്‌ ആദ്യവാരത്തില്‍ തുടങ്ങും.കേരള,സിബിഎസ്‌ഇ,ഐസിഎസ്‌ഇ സ്കൂളുകളില്‍ മാര്‍ച്ച്‌ ആദ്യത്തോടെ പരീക്ഷകള്‍ ആരംഭിക്കും.

മാര്‍ച്ച്‌ 5ന് സ്ബിഎസ്‌ഇ സ്കൂളുകളിലുംമാര്‍ച്ച്‌ 7 ന് കേരള,ഐസ്‌എസ്‌ഇ സിലബസിലും എസ്‌എസ്‌എല്‍സി,പ്ലസ്ടു പരീക്ഷകള്‍ തുടങ്ങും.കേരള സ്കൂളുകളില്‍ മാര്‍ച്ച്‌ 28ന് പരീക്ഷകള്‍ അവസാനിക്കും.സിബിഎസ്‌ഇ പരീക്ഷകള്‍ ഏപ്രില്‍ 12 വരെ നീളും.ഐസിഎസ്‌ഇ പരീക്ഷ ഏപ്രില്‍ രണ്ടോടെ അവസാനിക്കും.

കേരള സിലബസില്‍ രാവിലെ 10 നാണ് പ്ലസ്ടു പരീക്ഷകള്‍ ആരംഭിക്കുക.ഉച്ചയ്ക്ക് 1.45നാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുക. മോഡല്‍ പരീക്ഷകള്‍ അവസാനിച്ചതോടെ പരീക്ഷയ്ക്കായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് സ്കൂളുകളും വിദ്യാര്‍ത്ഥികളും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *