KOYILANDY DIARY

The Perfect News Portal

എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും, കോവിഡ് കാലത്ത് നിസ്വാർത്ഥ സേവനം നടത്തിയ പടിഞ്ഞാറയിൽ സാരംഗിനെയും, അദ്ധ്യാപക അവാർഡ് ജേതാവ് സുനിൽ തിരുവങ്ങൂരിനെയും പൂക്കാട് റെസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് റഷീദ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുധ തടവൻ കൈയിൽ, സതീദേവി, മോഹനൻ വീർവീട്ടിൽ, പ്രവീൺ, ഗംഗ എസ്. നായർ, റിതുരാജേഷ്, ദിവ്യദാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *