KOYILANDY DIARY

The Perfect News Portal

നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ്: സി.ഐ.ടി.യു ഹെഡ്പോസ്റ്റോഫീസ് ധർണ്ണ നടത്തി

കൊയിലാണ്ടി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫിസിനു മുമ്പിൽ ധർണ്ണ നടത്തി. സിമൻറ്, കമ്പി, പെയിന്റ് തുടങ്ങി നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് തടയുക, നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ വിഹിതം കേന്ദ്രം നൽകുക. കോവിഡ് ധനസഹായമായി നിർമ്മാണ തൊഴിലാളി കുടുംബങ്ങൾക്ക് 7500 രൂപ മാസം നൽകുക. വ്യക്തിക്ക് 10 കിലോഗ്രാം ധാന്യം നൽകുക, പെട്രോൾ ഡീസൽ വില വർദ്ധന പിൻവലിക്കുക, ക്ഷേമനിധി സെസ് ഉടൻ പിരിച്ചെടുക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം സമരം സ്ഘടിപ്പിച്ചത്.

ധർണ്ണ മുൻ എംഎൽഎ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. എം. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ ഭാസ്കരൻ, മുണ്ട്യാടി ബാബു എന്നിവർ സംസാരിച്ചു. വി.എം സിറാജ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *