KOYILANDY DIARY.COM

The Perfect News Portal

എയര്‍ടെല്ലും പരിധിയില്ലാതെ വിളിക്കാനുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ പുറത്തിറക്കി

ഡല്‍ഹി: റിലയന്‍സ് ജിയോക്കും ബിഎസ്‌എന്‍എലിനും പിന്നാലെ എയര്‍ടെല്ലും പരിധിയില്ലാതെ വിളിക്കാനുള്ള മൊബൈല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 145 രൂപയുടെയും 345 രൂപയുടെയും രണ്ട് പ്രീ പെയ്ഡ് പ്ലാനുകളാണ് എയര്‍ടെല്‍ പുതിയതായി അവതരിപ്പിച്ചത്.

145 രൂപയുടെ പ്രീ പെയ്ഡ് പ്ലാന്‍ പ്രകാരം പരിധിയില്ലാതെ ലോക്കല്‍ കോളുകള്‍ വിളിക്കാം. എയര്‍ടെല്ലില്‍നിന്ന് എയര്‍ടെല്ലിലേയ്ക്ക് പരിധിയില്ലാതെ നാഷ്ണല്‍ കോളുകളുമാകാം. അതോടൊപ്പം 300 എംബി ഡാറ്റയും സൗജ്യന്യമായി ലഭിക്കും. 28 ദിവസമാണ് കാലാവധി.

345 രൂപയുടെ എയര്‍ടെല്‍ പ്ലാനില്‍ ഒരു ജിബി 4ജി ഡാറ്റ സൗജന്യമായി ലഭിക്കും. പരിധിയില്ലാതെ ലോക്കല്‍, നാഷ്ണല്‍ കോളുകളും അനുവദിക്കും. കഴിഞ്ഞ ദിവസം ബിഎസ്‌എന്‍എല്‍ പുറത്തിറക്കിയ 149 രൂപയുടെ പ്ലാനിന് സമാനമായാണ് 145 രൂപയുടെ പ്ലാന്‍ എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!