KOYILANDY DIARY

The Perfect News Portal

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍

മുംബൈ: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ചായക്ക് പിരിയുമ്പോള്‍ ഇംഗ്ലണ്ട് 62 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയിലാണ്. അരങ്ങേറ്റക്കാരന്‍ കീറ്റണ്‍ ജെന്നിങ്സിന്റെ (103) സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ ശക്തമായ നിലയില്‍ എത്തിച്ചത്. 186 പന്തില്‍ നിന്ന് 12 ഫോറുകളുടെ അകമ്പടിയോടെയാണ് കീറ്റണ്‍ ജെന്നിങ്സ് സെഞ്ച്വറി തികച്ചത്.

വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ അരങ്ങേറ്റത്തിലെ ഒരു താരത്തിന്റെ മികച്ച സ്കോറാണിത്. ഇംഗ്ലണ്ടിന്റെ ഒവേസ് ഷാ നേടിയ 88 റണ്‍സായിരുന്നു ഇതുവരെ അരങ്ങേറ്റത്തില്‍ ഒരു താരത്തിന്റെ മികച്ച സ്കോര്‍. അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന എട്ടാമത്തെ ഓപ്പണിങ് ബാറ്റ്സ്മാനാണ് കീറ്റണ്‍ ജെന്നിങ്സ്

ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കും ജെന്നിങ്സും ചേര്‍ന്ന 99 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കി. 60 പന്തില്‍ നിന്ന് അഞ്ച് ഫോറുകള്‍ ഉള്‍പ്പടെ 46 റണ്‍സ് എടുത്ത കുക്കിന് രവീന്ദ്ര ജഡേജ പുറത്താക്കി. മൂന്നാമനായി ക്രീസിലെത്തിയ ജോറൂട്ട് 21 റണ്‍സ് എടുത്ത് നില്‍ക്കെ അശ്വിന്റെ പന്തില്‍ കോലിക്ക് ക്യാച്ച്‌ നല്‍കി മടങ്ങി.

Advertisements

എന്നാല്‍ നാലാമനായി ക്രീസില്‍ എത്തിയ മൊയിന്‍ അലി (25) ജെന്നിങ്സിന് മികച്ച കൂട്ടാളിയായി. വേര്‍പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 60 റണ്‍സ് ചേര്‍ത്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *