KOYILANDY DIARY

The Perfect News Portal

എടച്ചേരിയില്‍ 700 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

എടച്ചേരി: ഓര്‍ക്കാട്ടേരി കാച്ചിനാംകുനി വയലില്‍ നിന്ന് ചാരായം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 700 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എടച്ചേരി പൊലീസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. എസ്.ഐ എം. സുനില്‍, എ.എസ്.ഐ ഹരിദാസന്‍ .പി, സി.പി.ഒമാരായ ഇ. ഗണേശന്‍, കെ. ലതീഷ്, സരീഷ് കുമാര്‍, അനൂപ് എന്നിവര്‍ പങ്കെടുത്തു.

ഓണ വിപണി ലക്ഷ്യമിട്ട് വിവിധ പ്രദേശങ്ങളില്‍ വ്യാജ വാറ്റ് നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എടച്ചേരി പൊലീസ് പരിശോധന നടത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *