KOYILANDY DIARY

The Perfect News Portal

പരിശോധനയ്ക്കിടെ സ്‌ക്കൂള്‍ ബസ് ഡ്രൈവര്‍ ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ടു

നാദാപുരം: സ്‌ക്കൂള്‍ ബസുകളില്‍ വിദ്യാര്‍ഥികളെ കുത്തി നിറച്ച്‌ കൊണ്ട് പോകുന്നെന്ന പരാതിക്കിടെ പരിശോധനയ്ക്കായി കൈകാണിച്ച്‌ നിര്‍ത്തിയ സ്‌ക്കൂള്‍ ബസ്സ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പാറക്കടവ് വളയം റോഡില്‍ ഇന്നലെ വൈകുന്നേരം നാലേകാലോടെയാണ് സംഭവം. താനക്കോട്ടൂര്‍ യു,പി. സ്‌ക്കൂളിന്റെ കെ.എല്‍. 58 എഫ് 2498 മിനി ബസിന്റെ ഡ്രൈവറാണ് വാഹന പരിശോധനയ്ക്കിടെ കുട്ടികളെയും, വാഹനവും ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ടത്.

17 വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാന്‍ അനുമതിയുള്ള വാഹനത്തില്‍ 48 കുട്ടികളെ കുത്തിനിറച്ചതായി കണ്ടെത്തി. സര്‍ട്ടിഫിക്കറ്റോ, ടാക്‌സ് റസീറ്റോ ഇല്ല എന്നും കണ്ടെത്തി. ഉദ്യോഗസ്ഥര്‍ തന്നെയാണ് കുട്ടികളെ ഓരോരുത്തരുടെയും വീടുകളില്‍ കൊണ്ട് വിട്ടത്. വാഹനം കസ്റ്റഡിയിലെടുത്ത് നാദാപുരം പൊലീസിന് കൈമാറി.വിദ്യാര്‍ഥികളെ കുത്തിനിറച്ച നിലയില്‍ മറ്റ് മൂന്ന് വാഹനങ്ങളും, ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റില്ലാത്തതും, ആയമാരില്ലാതെ സര്‍വ്വീസ് നടത്തിയ രണ്ട് വാഹനങ്ങളും അധികൃതര്‍ പടികൂടി. ഇവയ്‌ക്കെല്ലാം പിഴ ചുമത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *