KOYILANDY DIARY

The Perfect News Portal

ഊരിലൊരു ഡോക്ടര്‍ പദ്ധതിക്ക് തുടക്കമായി

പേരാമ്പ്ര: പട്ടികവര്‍ഗ മേഖലയില്‍ കുടംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കുന്ന ഊരിലൊരു ഡോക്ടര്‍ പദ്ധതിക്ക് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് നരേന്ദ്രദേവ് ആദിവാസി കോളനിയില്‍ തുടക്കമായി. ഊരുകളില്‍ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കി ആയുര്‍വേദ ചികിത്സ നല്‍കുന്നതാണ് പദ്ധതി. ജില്ലാതല ഉദ്ഘാടനം മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് എല്ലാവര്‍ക്കും ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കാനുള്ള കര്‍മ്മ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുനില്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി.കവിത, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി.ഗിരീഷ് കുമാര്‍, ഷീന പുരുഷു, ജയേഷ് കുമാര്‍, ടി.ഗിരീഷ് കുമാര്‍, പി.എം.ഗിരീശന്‍, സി.ഡി.എസ് ചെയര്‍പേഴ്‌​സന്‍ ഷീന നാരായണന്‍, ഡോ.സനില്‍കുമാര്‍, ഡോ.അനു.സി.മാത്യൂ, ശാന്ത പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *