KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി കടമുറിയിൽ തീപിടിച്ചു

കൊയിലാണ്ടി: ഉള്ള്യേരിയിൽ കടമുറിയിൽ തീപിടിച്ചു. ഉള്ള്യേരി പൊയിൽതാഴയിലുള്ള കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ  ഉപയോഗമില്ലാത്ത മുറിയിലാണ് ഇന്ന് രാവിലെ 7മണിയയോടെ തീപിടിച്ചത്. കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി.കെ. പ്രമോദിൻ്റെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഒ പി.കെ. ബാബു, എഫ്.ആർ.ഒ. മാരായ ജിനീഷ്‌ കുമാർ, നിധിപ്രസാദ്‌, സിജിത്, അഖിൽ, സനോഫർ, ഹരീഷ്, സന്ദീപ്‌, ഹോം ഗാർഡുമാരായ പ്രദീപ്കുമാർ, ഓംപ്രകാശ് എന്നിവരാണ് തീ അണച്ചത്. ഷോർട് സർക്യൂട്ട് ആണ് തീ പടരാൻ കാരണമെന്നാണ് പ്രാധമിക നിഗമനം. നാശനഷ്ടങ്ങൾ ഒന്നും ഇല്ല. 

Leave a Reply

Your email address will not be published. Required fields are marked *