KOYILANDY DIARY

The Perfect News Portal

ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന യുവാവിനെ സഹായിക്കാന്‍ വാട്സ് ആപ്പ് കൂട്ടായ്മ രംഗത്ത്

മുക്കം: ഇരുവൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മുക്കം ആനയാം കുന്നിലെ ബിജീഷ് (27) എന്ന യുവാവിനെ സഹായിക്കാന്‍ വാട്സ് ആപ്പ് കൂട്ടായ്മ രംഗത്ത്. വൃക്ക മാറ്റിവെക്കുകയല്ലാതെ നിര്‍വാഹമില്ലാത്ത ബിജിഷിന് മാതാവ് പ്രേമ വൃക്ക നല്‍കാന്‍ സന്നദ്ധയായി. പക്ഷേ അതിനുള്ള തുക കണ്ടെത്താനാവാതെ ബുദ്ധിമുട്ടിലായ നിര്‍ധന കുടുംബത്തെ സഹായിക്കാനാണ് ഫിറോസ് പത്രാസ്, സലീം പൊയിലില്‍ എന്നിവര്‍ അഡ്മിന്‍മാരായ എന്റെ മുക്കം വാട്ട്സ് ആപ് കൂട്ടായ്മ രംഗത്തു വന്നത്. ആദ്യപടിയായി കൂട്ടായ്മയിലെ അംഗങ്ങളില്‍ നിന്നു അര ലക്ഷം രൂപ സ്വരൂപിച്ചു. അടുത്ത ഘട്ടത്തില്‍ മറ്റ് വാട്സ് ആപ് ഗ്രൂപ്പുകളിലേക്കും സന്ദേശം എത്തിച്ച്‌ കൂടുതല്‍ തുക കണ്ടെത്താനുള്ള ശ്രമം നടത്തും.

തുക മുക്കം വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ ചികിത്സധനസഹായ കമ്മിറ്റി ഭാരവാഹികളായ ബ്ലോക്ക് പഞ്ചായത്തംഗം വി.എന്‍.ശുഐബ്, പി. കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് അഡ്മിന്‍മാര്‍ കൈമാറി. കെ.സി. നൗഷാദ്, വി.എന്‍. ജംനാസ്, ജി. അബ്ദുള്‍ അക്ബര്‍, എന്‍. ശശികുമാര്‍, ഫൈസല്‍ എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *