KOYILANDY DIARY

The Perfect News Portal

വന്‍മരം കടപുഴകി വീടിനു മുകളില്‍ വീണു

പേരാമ്പ്ര: പാതയോരത്തെ വന്‍മരം കടപുഴകി വീടിനു മുകളില്‍ വീണു. വീട്ടുകാര്‍ തലനാരിഴക്കു രക്ഷപ്പെട്ടു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ലാസ്റ്റ് പന്തിരിക്കര അരീക്കല്‍ചാല്‍ റോഡ് ജംഗ്ഷനില്‍ വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം.

പൊതുമരാമത്ത് വടകര ചുരം ഡിവിഷന്റെ അധീനതയിലുള്ള കടിയങ്ങാട് – പെരുവണ്ണാമൂഴി റോഡ് ഓരത്തെവന്‍മരമാണ് വാടകക്കാര്‍ താമസിക്കുന്ന വീടിനു മുകളില്‍ വീണത്. വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗവും തകര്‍ന്നിട്ടുണ്ട്. പ്ലാവില്‍ തട്ടി ഒഴിഞ്ഞു പോയില്ലായിരുന്നുവെങ്കില്‍ മേല്‍കൂരയുടെ നടുഭാഗത്തു പതിച്ചു വലിയ അപകടം തന്നെ സംഭവിക്കുമായിരുന്നു. മരത്തിന്റെ അപകട സ്ഥിതി സംബന്ധിച്ചു വീട്ടുകാരന്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്, വില്ലേജ്, പേരാമ്ബ്ര പി.ഡബ്ല്യു.ഡി.റോഡ് വിഭാഗം, വടകര ചുരം ഡിവിഷന്‍ ഓഫീസ്, പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് എന്നിവര്‍ക്ക്‌ രേഖാമൂലം പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *