KOYILANDY DIARY

The Perfect News Portal

തൂണേരിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നവരെ വധിക്കാന്‍ ശ്രമിച്ച കേസ്‌: ഒരാള്‍ അറസ്റ്റില്‍

നാദാപുരം: തൂണേരി പഞ്ചായത്തിലെ മുടവന്തേരിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നവരെ തടഞ്ഞു നിര്‍ത്തി വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. ചെറുമോത്ത് സ്വദേശി സഹീറിനെയാണ് നാദാപുരം സി.ഐ. ജോഷിജോസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫിബ്രവരി പത്തൊമ്പതിന് രാത്രി പത്തു മണിയോടെ മുടവന്തേരി പാനാട പള്ളി പരിസരത്താണ് സംഭവം. കാറിലെത്തിയ സംഘം ബൈക്കിലുള്ളവരെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പടിക്കോത്ത് ആഷിഫ്, തെയ്യന്‍റവിട മുഹമ്മദ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആഷിഫിന്‍റെ കാലില്‍ കാര്‍ കയറ്റിയതിനെ തുടര്‍ന്ന് കാലിന്‍റെ എല്ല് പൊട്ടുകയും മര്‍ദ്ദനത്തെ തുടര്‍ന്ന് മുഹമ്മദിന്‍റെ തലക്കും കണ്ണിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും മറ്റും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. സംഭവത്തില്‍ പങ്കാളികളായ നാല് പേരെക്കൂടി കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുമെന്നും കൂടുതല്‍ ചോദ്യം ചെയ്യാനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *