KOYILANDY DIARY

The Perfect News Portal

ഇന്‍ഷുറന്‍സ് തുകയ്ക്കായി ദത്തെടുത്ത മകനെ കൊലപ്പെടുത്തിയ ദന്പതികള്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ഇന്‍ഷുറന്‍സ് തുകയ്ക്കായി ദത്തെടുത്ത മകനെ കൊലപ്പെടുത്തിയ എന്‍ആര്‍ഐ ദന്പതികള്‍ അറസ്റ്റില്‍. ലണ്ടനില്‍ താമസമാക്കിയ ആര്‍തി ലോക്നാഥ് ഭര്‍ത്താവ് കണ്‍വാല്‍ജിത്ത് സിങ് എന്നിവരും സുഹൃത്ത് നിതീഷും ചേര്‍ന്നാണ് ദത്ത് പുത്രന്‍ ഗോപാലിനെ(13) കൊലപ്പെടുത്തിയത്.

ഇന്‍ഷുറന്‍സ് തുകയായ 1.20 കോടി രൂപ ലഭിക്കാനാണ് കുട്ടിയെ കൊന്നത്. നിതീഷിന്‍റെ സഹായത്തോടെയായിരുന്നു ഇവര്‍ ഗോപാലിനെ ദത്തെടുത്തത്. തുടര്‍ന്ന് വന്‍ തുകയ്ക്ക് കുട്ടിയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുത്തു. പിന്നീട് 5 ലക്ഷം രൂപ നല്‍കി വാട ക കൊലയാളികളെ ഏര്‍പ്പെടുത്തി. ഇവരുടെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിന് മരണമടഞ്ഞു.

ആക്രമണത്തില്‍ സംശയം തോന്നിയ പോലീസ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ നിതീഷിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. 2015 മുതല്‍ ദന്പതികള്‍ കുട്ടിയെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തുകയായിരുന്നു. വിചാരണയ്ക്കായി ദന്പതികളെ നാട്ടിലെത്തിക്കാന്‍ അഹമ്മദാബാദ് പോലീസ് ഉന്നത അധികൃതരോട് ആവശ്യപ്പെട്ടു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *