KOYILANDY DIARY

The Perfect News Portal

കുഞ്ചാക്കോ ബോബനില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത കട്ടപ്പനി സ്വദേശി പിടിയില്‍

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നടന്‍ കുഞ്ചാക്കോ ബോബനില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത കട്ടപ്പനി സ്വദേശി പിടിയില്‍. പിജെ വര്‍ഗ്ഗീസാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. നാലു മാസം മുന്‍പാണ് കുഞ്ചാക്കോ ബോബന്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

പനന്പള്ളിനഗറില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന വര്‍ഗ്ഗീസ്, എറണാകുളത്തെ സ്ഥലം ചാക്കോച്ചന്‍റെ പങ്കാളിത്തത്തോടെ വാങ്ങാമെന്ന് ഉറപ്പു നല്‍കിയാണ് 25 ലക്ഷം കൈപ്പറ്റിയത്. എന്നാല്‍ ഇടപാട് നടക്കില്ലെന്ന് മനസ്സിലായതോടെ പണം മടക്കി ചോദിച്ചെങ്കിലും ഇയാള്‍ കബളിപ്പിക്കുകയായിരുന്നു. കടവന്ത്ര പോലീസ് കട്ടപ്പനയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *