KOYILANDY DIARY

The Perfect News Portal

ഇന്ധന വില വർദ്ധനക്കെതിരെ പ്രതിഷേധം

കോഴിക്കോട്‌: ഇന്ധന വില വർദ്ധനക്കെതിരെ പ്രതിഷേധം. ഇന്ധനവില അടിക്കടി വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിൻ്റെ നടപടിക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി. സിവിൽ സ്റ്റേഷനിൽ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡണ്ട് വി. പി. രാജീവൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി. സത്യൻ,  കെ.ജി.ഒ.എ ജില്ലാ ജോ. സെക്രട്ടറി പി. ശശികുമാർ എന്നിവർ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *