KOYILANDY DIARY

The Perfect News Portal

ഇനി മുതല്‍ വടകര പോലീസ് സ്റ്റേഷന്റെ ചുമതല സി.ഐ യ്ക്ക്

വടകര: സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇനി മുതല്‍ വടകര പോലീസ് സ്റ്റേഷന്റെ ചുമതല സി.ഐ യ്ക്ക്. കോഴിക്കോട് റൂറല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐ മാരില്‍ നിന്നും സി.ഐ.മാര്‍ക്ക് കൈമാറുന്ന ചടങ്ങ് വടകരയില്‍ സി.കെ.നാണു. എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. റൂറല്‍ എസ്.പി.എം.കെ.പുഷ്ക്കരന്‍ അധ്യക്ഷത വഹിച്ചു.

ഡി.വൈ.എസ്. പി.ടി.പി.പ്രേമരാജന്‍, നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍, പയ്യോളി സി.ഐ.ദിനേശ് കോറോത്ത്, എസ്.ഐ.ടി.വി. രാമകൃഷ്ണന്‍, സി.എം.പുഷ്പ, പി.ആര്‍.ഒ സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *