KOYILANDY DIARY

The Perfect News Portal

സമ്പൂര്‍ണ്ണ മാലിന്യ സംസ്ക്കരണ പ്രഖ്യാപനം നടത്തി

വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കേരള പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ്ണ മാലിന്യ സംസ്ക്കരണ പ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍ ബാലറാം പദ്ധതി പ്രഖ്യാപനം നിര്‍വ്വഹിച്ചു.അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തമാക്കുകയണ് പ്രഖ്യാപന ലക്ഷ്യം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം .ജയപ്രഭ അധ്യക്ഷത വഹിച്ചു .

വൈസ് പ്രസിഡണ്ട് പി പി ബാലന്‍ , ഹരിത കേരളം പഞ്ചായത്ത് കണ്‍വീനര്‍ എം ജനാര്‍ദ്ദനന്‍ , എം. കെ. ആനന്ദവല്ലി, സി ബാലന്‍, ബിന്ദു കുഴിക്കണ്ടി, ടി ഗീത, പി.ടി കെ രമ, കെ വി സത്യന്‍, കെ.പി കുഞ്ഞിരാമന്‍ , എം വേണുഗോപാലന്‍ , ആര്‍ ഒ മൊയ്തീന്‍, അഹമ്മദ് സ്വാലിഹ് , ടി.കെ അഷറഫ്, പ്രമോദ് മൂഴിക്കല്‍ , കെ അബ്ദുള്‍ റസാക്ക്, കെ കെ ബാലന്‍ , ടി ടി മൊയ്തു , പി എം ശങ്കരന്‍ , വി . പി ബാലന്‍, ഇ കെ അബ്ദുള്‍ മജീദ്,കെ.ലസിത എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *