KOYILANDY DIARY

The Perfect News Portal

15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ യുവതി വിറ്റു

ലക്നൗ: ഭര്‍ത്താവിന്റെ ചികിത്സാചെലവിന് പണം കണ്ടെത്താന്‍ 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ യുവതി വിറ്റു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ മിര്‍ഗഞ്ച് മേഖലയിലാണ് സംഭവം. ഭര്‍ത്താവിന്റെ ചികിത്സാചെലവിനായി പണം കണ്ടെത്താന്‍ മറ്റുവഴികള്‍ ഇല്ലാത്തതിനാലാണ് താന്‍ കുഞ്ഞിനെ വിറ്റതെന്ന് യുവതി വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയോട് പറഞ്ഞു. 45,000 രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്.

പണം കണ്ടെത്താന്‍ വേറെ വഴിയില്ലാത്തതിനാല്‍ പലപ്പോഴും താന്‍ ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നും യുവതി വ്യക്തമാക്കി. വാര്‍ത്ത വിവാദമായതിനെ തുടര്‍ന്ന് സംഭവത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് ഇടപെടുകയും കുട്ടിയെ എത്രയും പെട്ടെന്ന് മാതാപിതാക്കള്‍ക്കൊപ്പം എത്തിക്കുമെന്നും വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *