KOYILANDY DIARY

The Perfect News Portal

അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​ഭ​ര​ണ​ത്തി​ലെ പ​ത​ക്കം ന​ഷ്ട​പ്പെട്ടു

അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​ഭ​ര​ണ​ത്തി​ലെ പ​ത​ക്കം  ന​ഷ്ട​പ്പെട്ടു. ഇ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മീ​ഷ​ണ​ർ ക്ഷേ​ത്ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഇ​തു സ്ഥി​രീ​ക​രി​ച്ചു. വി​ഷു ദി​ന​ത്തി​ലാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യെ പ​ത​ക്കം ഏ​ൽ​പ്പി​ച്ച​ത്.

വി​ഷു​വി​നു തി​രു​വാ​ഭ​ര​ണ​ത്തി​ൽ ചാ​ർ​ത്താ​നാ​യി ന​വ​ര​ത്ന​ങ്ങ​ൾ പ​തി​പ്പി​ച്ച മു​ഖം, മാ​റ്, മാ​ല എ​ന്നി​വ മേ​ൽ​ശാ​ന്തി​യെ ഏ​ൽ​പ്പി​ച്ചി​രു​ന്നു. ച​ട​ങ്ങി​നു ശേ​ഷം തി​രു​വാ​ഭ​ര​ണം തി​രി​കെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റെ ഏ​ൽ​പ്പി​ച്ചെ​ങ്കി​ലും ഇ​തി​ൽ പ​ത​ക്ക​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നു എ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ര​ണ്ടു ദി​വ​സം മു​ന്പാ​ണു പ​ത​ക്കം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്നു ക്ഷേ​ത്ര​ത്തി​ൽ വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​വ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മീ​ഷ​ണ​ർ​ക്കു മു​ൻ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി സു​ബാ​ഷ് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്നു ദേ​വ​സ്വം ബോ​ർ​ഡ് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *