KOYILANDY DIARY

The Perfect News Portal

അരങ്ങാടത്ത് സൗഹാർദ റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> അരങ്ങാടത്ത് സൗഹാർദ റസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു. പി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുളളി കരുണാകരൻ, മേലൂർ വാസുദേവൻ, വിജയൻ അരങ്ങാടത്ത്, ശ്രീധരൻ മാസ്റ്റർ, എം, സുധ, ജയശ്രീ, രാരംകണ്ടി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.പി കോശൻ സ്വാഗതവും പാലക്കാട് പ്രേംരാജ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പ് വടകര ഡി.വൈ.എസ്.പി എം.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. എം.ലീലാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ:കെ.വി സതീശൻ മുഖ്യാതിഥിയായിരുന്നു. ഡോക്ടർമാരായ പി.പി ജനാർദ്ദനൻ, കെ. സതീശൻ, ജാവിദ് റസ്‌വാൻ, വിദ്യ ബാലകൃഷ്ണൻ, സുക്‌വാന, സെമീറ തുടങ്ങിയവർ രോഗികളെ പരിശോധിച്ചു. സി.കെ ഹരീഷ് ബാബു സ്വാഗതവും സ്‌നേഹ രവീന്ദ്രൻ നന്ദിയും പറഞ്ഞു.