KOYILANDY DIARY

The Perfect News Portal

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖഖനം; ടീസറെത്തി

ഫര്‍ഖാന്‍ ഫാസില്‍ നായകനായെത്തുന്ന പുതിയ ചിത്രം ബഷീറിന്റെ പ്രേമലേഖനത്തിന്റെ പുതിയ ടീസറെത്തി. സഖറിയയുടെ ഗര്‍ഭിണികള്‍,കുമ്പസാരം എന്നീ ചിത്രങ്ങള്‍ക്കു ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സന അല്‍ത്താഫാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മധുവും ഷീലയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫോര്‍ട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പി.എം ഹാരിഫ്, മുഹമ്മദ് അല്‍ത്താഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നെടുമ്മുടി വേണു, ശ്രീജിത്ത് രവി, കെ.പി.എ.സി ലളിത എന്നിങ്ങനെ ഒരു വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന കന്നിച്ചിത്രത്തിനു ശേഷം ഫര്‍ഹാന്‍ നായകവേഷത്തിലെത്തുന്ന ചിത്രമെന്ന നിലയില്‍ വന്‍ പ്രതീക്ഷയാണ് ബഷീറിന്റെ പ്രേമലേഖനത്തിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *