KOYILANDY DIARY

The Perfect News Portal

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയ്ക്ക്

പാരിസ് : ഈവര്‍ഷത്തെ മികച്ച ലോക ഫുട്ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോ അര്‍ഹനായി. നാലാം തവണയാണ് ക്രിസ്റ്റ്യാനോ ലോകഫുട്ബോളര്‍ പുരസ്കാരം നേടുന്നത്. അര്‍ജന്റീനയുടെ ലിയോണല്‍ മെസ്സിയെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോയുടെ പുരസ്‌കാര നേട്ടം. വോട്ടെടുപ്പില്‍ അന്റോയിന്‍ ഗ്രെയ്സ്മാന്‍ മൂന്നാമനായി.

ഇതിനു മുമ്പ് 2008, 2013, 2014 വര്‍ഷങ്ങളിലും ക്രിസ്റ്റ്യാനോയായിരുന്നു ലോക ഫുട്ബോളര്‍. ഫിഫയുമായുള്ള ബന്ധം വിട്ടതിനുശേഷമുള്ള ആദ്യ ബാലണ്‍ ഡി ഓര്‍  പുരസ്കാര പ്രഖ്യാപനമാണിത്. അവസാന സീസണില്‍ റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും പോര്‍ച്ചുഗലിനെ യൂറോ ചാമ്പ്യന്‍പട്ടത്തിലേക്കും നയിച്ചതാണ്  ക്രിസ്റ്റ്യാനോ റൊണോള്‍ഡോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. രാജ്യത്തിനും ക്ളബ്ബിനുമായി 52 മത്സരങ്ങളില്‍ നിന്നായി 48 ഗോളുകളാണ് റൊണോള്‍ഡൊ 2016 ല്‍ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *