KOYILANDY DIARY

The Perfect News Portal

അധ്യാപകന് സസ്പെൻഷൻ പ്രതിഷേധവുമായി കെ.എസ്.ടി.എ

കൊയിലാണ്ടി: അധ്യാപകന് സസ്പെൻഷൻ പ്രതിഷേധവുമായി കെ.എസ്.ടി.എ. അരിക്കുളം എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ ഡി.ആർ ഷിംജിത്തിനെതിരെയുളള സസ്പെൻഷൻ നടപടി മാനേജർ പിൻവലിക്കാത്തതിനെ തുടർന്ന് കെ.എസ്.ടി.എ  കൊയിലാണ്ടി അരിക്കുളത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കൊളുത്തിയ പന്തം ഉയർത്തി പിടിച്ചാണ് അധ്യാപകർ സമര പ്രഖ്യാപനം നടത്തിയത്. കെ.എസ്.ടി.എ സംസ്ഥാന എക്സി. അംഗം വി.പി രാജീവൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ.എം.രാജൻ അധ്യക്ഷനായിരുന്നു.

ഡി.കെ. ബിജു, ഉണ്ണികൃഷ്ണൻ, സി. ഷിജു എന്നിവർ സംസാരിച്ചു. ക്ലാസ് ചുമതല വഹിക്കുന്ന പ്രധാനാധ്യാപകന്റെ സസ്പെൻഷൻ സ്കൂൾ പ്രവർത്തനത്തെ ബാധിച്ചിരിക്കയാണ്. സസ്പെൻഷൻ പിൻവലിക്കാത്ത സാഹചര്യത്തിൽ ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് കെ.എസ്.ടി.എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *