KOYILANDY DIARY

The Perfect News Portal

അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം ഗൗരവമേറിയതെന്ന് ഹൈക്കോടതി

കോഴിക്കോട്: മുക്കം നീലേശ്വരംഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം ഗൗരവമേറിയതെന്ന് ഹൈക്കോടതി. ഉത്തരക്കടലാസ് മാറ്റിയഴെുതിയതിനെ സാധാരണ സംഭവമായി കാണാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഉത്തരക്കടലാസ് മാറ്റിയെഴുതിയ കേസിലെ മൂന്നാംപ്രതി ഫൈസല്‍ പി.കെ. മുന്‍കൂര്‍ ജാമ്യത്തിന്  കോടതിയെ സമീപിച്ചപ്പോളായിരുന്നു കോടതിയുടെ നിരീക്ഷണം.

സാധാരണ ഗതിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്. എന്നാല്‍ വിദ്യാര്‍ഥിപോലും അറിയാതെ അധ്യാപകര്‍ സ്‌കൂളിന്റെ യശ്ശസുയര്‍ത്താന്‍ വേണ്ടി ഇത്തരത്തിലൊരു കൃത്യം ചെയ്തിരിക്കുന്നത്. ഈ സംഭവം ഗുരുതരമാണ്. അധ്യാപകര്‍ക്ക് ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

Advertisements

അതേ സമയം കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയുള്ള ചോദ്യം ചെയ്യല്‍ അനുവാര്യമാണെന്നും അതുകൊണ്ട് തന്നെ മൂന്നാംപ്രതി ഫൈസലിനോട് പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു. അന്നേ ദിവസം തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *