സ്വപ്ന സുരേഷിൻറെ ആരോപണം: പിന്നിൽ ആർഎസ്എസ്: DYFI

സ്വപ്ന സുരേഷിൻറെ ആരോപണം:
പിന്നിൽ ആർഎസ്എസ് ഗൂഢാലോചനയാണ്. DYFI. സ്വപ്ന ജോലി ചെയ്യുന്ന HRDS ആർഎസ്എസ് സ്ഥാപനമാണ്. PC ജോർജ് -സ്വപ്ന
1 മാസത്തിനുള്ളിൽ നടത്തിയ ഫോൺ സംഭാഷണങ്ങൾ ദുരൂഹമാണ്. ഗൂഢാലോചന തിരിച്ചറിയണമെന്നും, ഇത് സംബന്ധിച്ച സമഗ്ര അന്വേഷണം വേണം എന്ന ആവശ്യവുമായി ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി കൊയിലാണ്ടി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി ബബീഷ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻ്റ് കെ. കെ സതീഷ് ബാബു അദ്യക്ഷനായി. ബ്ലോക്ക് ട്രഷറർ അനുഷ,ബ്ലോക്ക് ജോയിൻ സെക്രട്ടറിമാരായ സി.ബിജോയ് , സി.കെ ദിനൂപ് ,റിബിൻ കൃഷ്ണ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിനീഷ്, അജീഷ്, പ്രദീപ് തുടങ്ങിയവർ നേതത്വംനൽകി.

