KOYILANDY DIARY.COM

The Perfect News Portal

ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ പണിമുടക്കിൽ നിന്ന് കൊയിലാണ്ടിയെ ഒഴിവാക്കി

കൊയിലാണ്ടി: ഇൻഷുറൻസ് പ്രീമിയം വർധനവിൽ പ്രതിഷേധിച്ച് 31-ന് സംസ്ഥാന വ്യാപകമായി നടത്താൻ തീരുമാനിച്ച മോട്ടോർ വാഹന പണിമുടക്കിൽ നിന്ന് കൊയിലാണ്ടി നഗരസഭയിലെ ഓട്ടോ-ടാക്സി തൊഴിലാളികളെ ഒഴിവാക്കിയതായി സംയുക്ത സമരസമിതി അറിയിച്ചു.

കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം നടക്കുന്നതിനാൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനമെന്ന് എ.സോമശേഖരൻ, വി.വി. സുധാകരൻ, കെ.കെ. രാധാകൃഷ്ണൻ, ഗോപി ഷെൽട്ടർ എന്നിവർ പറഞ്ഞു.

കാളിയാട്ട മഹോത്സവം കണക്കിലെടുത്ത് വാഹന പണിമുടക്കിൽ നിന്ന് കൊയിലാണ്ടി പ്രദേശത്തെ ഒഴിവാക്കണമെന്ന് വിവധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!