മരം വീണ് ഗതാഗതം തടസപ്പെട്ടു
താമരശേരി: മിനി ബൈപാസില്‍ മദര്‍ മേരി ആശുപത്രിക്ക് സമീപം റോഡരികിലെ പുളിമരം കടപുഴകി വീണു. ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു. ബൈപ്പാസ് റോഡ് നവീകരണം പുരോഗമിക്കുന്നതിനിടയിലാണ് മരം വീണത്. വീതി കൂട്ടുന്നതിനിടയില്‍ പുളിമരത്തിന്റെ ചുവട്ടിലെ മണ്ണ് നീക്കം ചെയ്തിരുന്നു. ഇതോടെ മരം കാറ്റില്‍ മറിഞ്ഞു വീഴുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.