KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ വാഹനാപകടത്തെതുടർന്ന് ദേശീയപാതയിൽ ഉണ്ടായ ഗതാഗത കുരുക്ക് ഒഴിവായി

കൊയിലാണ്ടി: ഇന്ന് പുലർച്ചെ കൊയിലാണ്ടി പട്ടണത്തിൽ ദേശീയ പാതയിൽ വാഹനാപകടത്തെ തുടർന്ന് ഉണ്ടായ ഗതാഗത കുരുക്ക് ഒഴിവായി. അപകടത്തിലായ ടാങ്കർ ലോറിയും മീൻ ലോറിയും കോഴിക്കോട് നിന്ന് വന്ന ക്രെയിൻ ഉപയോഗിച്ച് മാറ്റുകയായിരുന്നു. കൊയിലാണ്ടി പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് പത്തര മണിയോട്കൂടി ഗതാഗതം പുനസ്ഥാപിച്ചത്.  നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യൻ, ഫയർ സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്‌നനിഹിതരായിരുന്നു.

വടകര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൊയിലാണ്ടി റെയിൽവെ മേൽപ്പാലം വഴി താമരശ്ശേരി കോഴിക്കോട് ഭാഗത്തേക്കും കോഴിക്കോട് നിന്ന് വരുന്ന ദീർഘദൂര വാഹനങ്ങൾ ഉള്ള്യേരി വഴിയുമാണ് വഴിതിരിച്ച് വിട്ടിരുന്നത്. അപകടത്തെ തുടർന്ന് നിരവധി കച്ചവട സ്ഥാപനങ്ങൾ തകർന്നിട്ടുണ്ട് ചുള്ളിയിൽ ട്രേഡേഴ്‌സ്, അതിനടുത്തുള്ള പലചരക്ക് കട, മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന മറ്റ് മൂന്ന് സ്ഥാപനങ്ങൾ എന്നിവ നിശ്ശേഷം തകരുകയുണ്ടായി. വലിയ നാശനഷ്ടമാണ് കച്ചവട സ്ഥാപനങ്ങൾക്കുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഇടിയുടെ ആഘാതത്തിൽ ഇരു ലോറികളുടെയും മുൻ ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണുള്ളത്. മാഗലാപുരത്ത് നിന്ന് ചേളാരിയിലേക്ക് ഗ്യാസുമായി പോകുന്ന് ടാങ്കറാണ് അപകടത്തിൽപെട്ടത്. ഡ്രൈവറുടെ കാബിനും പുറകിലുള്ള ഭാഗങ്ങളും പൂർണ്ണമായും തകർന്നിട്ടും ടാങ്കറിന് കേടുപാടുകൾ സംഭവിക്കാത്തത് കാരണം വൻ ദുരന്തമാണ് ഒഴിവായത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *