KOYILANDY DIARY.COM

The Perfect News Portal

മാനുഷിക മൂല്യങ്ങളില്ലാത്ത യന്ത്രമനുഷ്യരെയാണ് സമൂഹത്തിന് ലഭിക്കുന്നത്: യു കെ കുമാരന്‍

കോഴിക്കോട് : പ്രബുദ്ധതയില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇരകളാകാന്‍ വിധിക്കപ്പെട്ട ഇന്നത്തെ തലമുറയില്‍ നിന്ന് മാനുഷിക മൂല്യങ്ങളില്ലാത്ത യന്ത്രമനുഷ്യരെയാണ് സമൂഹത്തിന് ലഭിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാരന്‍ പറഞ്ഞു.

വെസ്റ്റ്ഹില്‍ അത്താണിക്കല്‍ ശ്രീനാരായണ സെന്‍ട്രല്‍ സ്കൂളിന്റെ ഒമ്ബതാം വാര്‍ഷികാഘോഷ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തിനു തന്നെ മാതൃകയായിരുന്ന കേരളീയ നവോത്ഥാനത്തെ പിന്നോട്ട് വലിക്കുന്ന സംഭവങ്ങള്‍ അടിക്കടിയുണ്ടാകുവാന്‍ കാരണം മാനവിക മൂല്യങ്ങളെ മനസുകളിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ വിദ്യാഭ്യാസ സമ്പ്രദായത്തിനുണ്ടായ പരാജയമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം കോഴിക്കോട് യൂണിയന്‍ പ്രസിഡന്റ് ടി.ഷനൂബ് അധ്യക്ഷത വഹിച്ചു. ഭീമാ ഗോള്‍ഡ് ആന്‍ഡ് ഡൈമണ്ട് ചെയര്‍മാന്‍ ബി.ഗിരിരാജന്‍ വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ വി പി അശോകന്‍ സ്കൂള്‍ മാഗസിന്‍ പ്രകാശനം നിര്‍വ്വഹിച്ചു. യൂണിയന്‍ സെക്രട്ടറി സി.സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ രേഖ ഉണ്ണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജീവ് കുഴിപ്പള്ളി, വിഭ.കെ,ശിവാനി എസ്.നായര്‍, എം.ശ്യാമള എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!